ആലപ്പുഴയിൽ ആ​റു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

arrest1

ആലപ്പുഴ: ആ​റു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ടു​കു​ള​ഞ്ഞി ഫെ​ഡ​റ​ൽ ബാ​ങ്ക് ജ​ങ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന്​ ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി എ​ട്ടാം വാ​ർ​ഡി​ൽ തെ​ക്ക് മു​റി​യി​ൽ മ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കാ​ത്തു എ​ന്ന കാ​ർ​ത്തി​ക് (20), കൈ​ലാ​ത്ത് വീ​ട്ടി​ൽ ജോ​ബി​ൻ ജേ​ക്ക​ബ് (26 ) എ​ന്നി​വ​രെ വെ​ൺ​മ​ണി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എ​ൻ. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​വും നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags