ചെങ്കൊടി വിട്ട് കാവിയിലേക്ക് ; ആലപ്പുഴയിലെ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു

Alappuzha CPM leader Bipin C. Babu joined the BJP
Alappuzha CPM leader Bipin C. Babu joined the BJP

ആലപ്പുഴ: സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി. ബാബു ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിപിൻ സി. ബാബു അംഗത്വമെടുത്തത്. ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ബിപിൻ സി. ബാബു.

നേരത്തെ, പാർട്ടിയിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിൻ സി. ബാബു. പിന്നീട് നിരവധി ആരോപണങ്ങളുയർത്തി സി.പി.എമ്മിനെ സമ്മർദത്തിലാക്കിയിരുന്നു. 2023ൽ ഭാര്യയുടെ പരാതിയെ തുടർന്ന് ആറ് മാസത്തേക്കു സസ്പെൻഷനിലായ ബിപിനെ പിന്നീട് പാർട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു.

ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ പുകയുന്നതിനിടെയാണ് പാർട്ടി നേതാവ് ബി.ജെ.പിയിലെത്തിയിരിക്കുന്നത്. കൂടുതൽ നേതാക്കളും പ്രവർത്തകരും സി.പി.എം വിട്ട് ബി.ജെ.പിയിലെത്തുമെന്ന് കെ. സുരേന്ദ്രൻ അവകാശപ്പെട്ടു.

Tags