അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

alapy
ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ

അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി.ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.  എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നൽകിയതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് കാന്റീൻ വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ. എലി പ്രസവിച്ചു കിടക്കുന്നതും ദുർഗന്ധം വമിക്കുന്ന സാഹചര്യവും കണ്ടെത്തി. 

Share this story