സ്വർണ്ണവില കുതിച്ചുയർന്നിട്ടും അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോർഡ് സ്വർണ്ണവില്പ്പന.

google news
gold rate

 തിരുവനന്തപുരം:  സംസ്ഥാനത്ത്  സ്വർണ്ണവില കുതിച്ചുയർന്നിട്ടും അക്ഷയതൃതീയ ദിനത്തിൽ  നടന്നത് റെക്കോർഡ് സ്വർണ്ണവില്പ്പന.    ഇന്നലെ കേരളത്തിൽ സ്വർണ്ണത്തിന് പവന് 53600 രൂപ ആയിരുന്നു . എന്നാൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ എത്തിയവർക്ക് ഈ റെക്കോർഡ് സ്വർണ്ണവിലയൊന്നും പ്രശ്നമായിരുന്നില്ല.

കേരളത്തിൽ ഇന്നലെ മാത്രം നടന്നത് റെക്കോർഡ് സ്വർണ്ണവിലപ്പനയാണ് . തിരുവനന്തപുരത്തെ ഭീമ ഷോറൂമിൽ മാത്രം നൂറുകണക്കിനാളുകളാണ് സ്വർണ്ണം വാങ്ങാനായി എത്തിയത്. രാവിലെ മുതൽ ആരംഭിച്ച കച്ചവടം രാത്രി 12 മണി വരെ നീണ്ടു. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകും എന്ന വിശ്വാസമാണ് ഈ ദിനം തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് സ്വർണം വാങ്ങാനെത്തിയവരും പറയുന്നു.
 

Tags