എകെജി സെന്റര്‍ ആക്രമണം; ഭീഷണിപ്പെടുത്തി കേസ് തലയില്‍ കെട്ടിവച്ചെന്ന് ജിതിന്‍
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു.

 താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തനിക്കെതിരെ പൊലീസ് സൃഷ്ടിച്ചതെല്ലാം കള്ളത്തെളിവുകളാണ്. മര്‍ദനത്തിനൊടുവില്‍ തനിക്ക് ഭീഷണിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നതാണെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this story