എകെജി സെന്‍റര്‍ ആക്രമണം; ജിതിന് കേസുമായി ബന്ധമില്ലെന്ന് വി.ടി. ബൽറാം
vt balram
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ മൺവിള സ്വദേശി ജിതിനെയാണ് എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് എകെജി സെന്‍റര്‍ ആക്രമണ കേസുമായി ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം പറഞ്ഞു. സ‍ര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂ. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വി.ടി. ബൽറാം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ മൺവിള സ്വദേശി ജിതിനെയാണ് എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

ജൂൺ 30ന് രാത്രിയാണ് സി.പി.എം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Share this story