ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു.മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം; എ കെ ബാലൻ

google news
ak balan
മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം. സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ. ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു.

മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം. സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി.

പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ പറയാൻ എങ്ങനെ കഴിയുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്.
ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Tags