ആനയുടെ ആക്രമണത്തിൽ മരണമടഞ്ഞ അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം

Ajish Panachiyils family gets financial support of 10 lakhs from Mananthawadi roopatha

വയനാട്: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാനന്തവാടി  പടമല സ്വദേശിയായ അജിയെന്ന് വിളിക്കപ്പെടുന്ന അജീഷ്  പനച്ചിയിൽന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസേർച്ചും.  മരണമടഞ്ഞ  അജിയുടെ  കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .

ഈ തുക മരണമടഞ്ഞ അജിയുടെ  രണ്ട് കുട്ടികളുടെയും പേരിൽ 05 ലക്ഷം രൂപ വീതം മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്നതാണ്. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.  ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജി പനച്ചിയിൽ വളരെ നല്ല ഒരു ജൈവ കർഷകൻ ആയിരുന്നു. കൂടാതെ പടമല ഇടവകയുടെ സകല വിധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അജി നടത്തു കൈക്കാരൻ കൂടി ആയിരുന്നു.  

wayanad elephant attack death

അജിയുടെ അകാല നിര്യാണത്തിൽ മാനന്തവാടി രൂപത, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസർച്ച് എന്നിവ അഗാധ ദുഃഖം രേഖപെടുത്തുകയും  അനുശോചനവും പ്രാര്‍ത്ഥനകളും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അറിയിക്കുകയും ചെയ്തു. പത്രസമ്മേളനത്തതിൽ ബയോവിൻ അഗ്രോ റിസർച്ച്  ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റെവ.ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, ബയോവിൻ ജനറൽ മാനേജർ റെവ.ഫാ.ബിനു പൈനുങ്കൽ, മാനന്തവാടി രൂപത പി ആർ ഒ റെവ.ഫാ. നോബിൾ പാറക്കൽ,   പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ബയോവിൻ പർചൈസ് മാനേജർ ഷാജി കുടക്കച്ചിറ  എന്നിവർ പങ്കെടുത്തു

Tags