രാത്രി ഉദ്യോഗസ്ഥരുമായി വാക്കേറ്റം: വയനാട്ടിലെ ആനയെ ഇന്ന് മയക്കുവെടി വെക്കും: അജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു

Argument with officials at night: Wayanad elephant to be drugged today: Aji's body put on public display


 മാനന്തവാടി: വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ ആനയെ വനം വകുപ്പ് അധികൃതർ കാട്ടിലേക്ക്  തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി ഇതുസംബന്ധിച്ച് നാട്ടുകാരും പോലീസും വനം വകുപ്പധികതരും ചേർന്ന് വാക്കേറ്റമുണ്ടായി. അതേ സമയം ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ട്രാക്ടർ ഡ്രൈവർ പനച്ചിയിൽ അജിയുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പടമല സെൻ്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.. കാട്ടാന മണ്ണുണ്ടിയിലെത്തിയതായി സൂചനയുണ്ട്.

ജനവാസ മേഖലയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപമെത്തിയതായി സൂചന. റേഡിയോ കോളര്‍ ഡിഗ്‌നലുകള്‍ പ്രകാരമാണ് ഈ നിഗമനം. വനപാലകര്‍ ഈ ഭാഗത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

 ആന വനത്തിലേക്ക് മടങ്ങാനാണ് സാധ്യതയെന്ന് പറയുന്നു. ആദ്യം ആന വന്ന അതേ വഴിയാണ് മടക്കമെന്ന് പരിസരവാസികൾ പറഞ്ഞു.
 തണ്ണീർ കൊമ്പന് മുമ്പ് ആളുകൾ ഈ ആനയെ കണ്ട് വിവരമറിയിച്ചിരുന്ന പ്രദേശത്തിനടുത്താണ്  ആനയെ അവസാനമായും കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

Tags