എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുടങ്ങി

google news
air india

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. 

സൗദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സ!ര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍ നിന്നുള്ള ബംഗളൂരു ,കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു.

Tags