എഐ ക്യാമറ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പി രാജീവ്

google news
p rajeev

തിരുവനന്തപുരം : എഐ ക്യാമറ ആരോപണം  അടിസ്ഥാനരഹിതമെന്ന്  മന്ത്രി പി രാജീവ്. വ്യവസായവകുപ്പിന് കിട്ടിയ പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ട്.പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ച് തരണം എന്നാണ് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നത്.കെൽട്രോണിൽ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ച് സെക്യൂരിറ്റി തുക  എഎംസി കഴിഞ്ഞേ തിരിച്ച് നൽകേണ്ടതുള്ളു.2021 ഡിസംബറിൽ രണ്ടിന് തന്നെ അവര്‍ക്ക് മറുപടി നൽകിയിട്ടുണ്ട്.പരാതിക്കാരനിൽ നിന്ന് പിന്നീട് ഒരു പരാതിയും കിട്ടിയിട്ടില്ല.എല്ലാ രേഖകളും ഉണ്ട്.ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.അതിൽ പലവിധ കാര്യങ്ങളിൽ അന്വേഷണം ഉണ്ട്.ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

Tags