കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു

google news
gf

വയനാട് : കടബാധ്യത മൂലം ആത്മഹത്യ ചെയ്ത  കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ എന്ന ദേവസ്യയുടെ വീട് 
കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മന്ത്രി ആദ്യം എത്തിയത് ചെന്ന ലോട് ദേവസ്യയുടെ വീട്ടിലാണ്. 

സി.പി.ഐ. പ്രവർത്തകൻ കൂടിയായിരുന്നു ഷൈജൻ: 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടർന്നാണ് ഷൈജൻ ആത്മഹത്യ ചെയ്തത്. വേനൽ മഴയിലും കാറ്റിലും 600 ഓളം നേന്ത്രവാഴകൾ നശിച്ചിരുന്നു.

Tags