അങ്കണവാടിയിൽ പാമ്പ്, എന്ത് ചെയ്യുമെന്നറിയാതെ ടീച്ചറും കുട്ടികളും
aganwadi
പൊന്തക്കാടുകളിൽ നിന്ന് കയറി വന്ന ചേര ഇനത്തിൽ പെട്ട ഉരഗമായിരിക്കുമെന്ന് കരുതി ആദ്യം ആരും ഭയന്നില്ല.എന്നാൽ, വടിയെടുത്ത് ചെറിയൊരു ശബ്ദമുണ്ടാക്കിയപ്പോൾ 

കൂറ്റനാട്: നാഗലശ്ശേരി 15-ാം വാർഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പർ  അങ്കണ വാടിയിലാണ് പാമ്പ് എത്തിയത്. കാലത്ത് അങ്കണവാടിയിലേക്കെത്തിയ ടീച്ചർ  അടുക്കളയോട് ചേർന്നുള്ള ജനലിനിടയിലുടെ അകത്തേക്കിറങ്ങി വരുന്ന വരയും കുറിയുമുള്ള പാമ്പിനെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ടീച്ചറും, കുട്ടികളും ഭയന്നു വിറച്ചു.

പൊന്തക്കാടുകളിൽ നിന്ന് കയറി വന്ന ചേര ഇനത്തിൽ പെട്ട ഉരഗമായിരിക്കുമെന്ന് കരുതി ആദ്യം ആരും ഭയന്നില്ല.എന്നാൽ, വടിയെടുത്ത് ചെറിയൊരു ശബ്ദമുണ്ടാക്കിയപ്പോൾ  സർപ്പം തല ഉയർത്തിയതോടെ അപകടം മനസ്സിലാക്കിയ  ടീച്ചർമാരും കുട്ടികളും നാട്ടുകാരേയും രക്ഷിതാക്കളെയും വിവരമറയിച്ചു.

ആളുകൾ എത്തിയതോടെ, സർപ്പം അടുക്കളക്കകത്തായി. സർപ്പം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന് മുന്നേ നാട്ടുകാർ വനം വകുപ്പിൽ നിന്നും ലൈസൻസ് അനുവദിച്ച് കിട്ടിയ മണികണ്ഠനെ വിളിച്ചു വരുത്തുകയും  സർപ്പത്തെ പിടിച്ച് ഡപ്പയിലാക്കി  കൊണ്ടുപോവുകയും ചെയ്തു.

സർപ്പത്തെ കണ്ട് ഭയന്ന  ടീച്ചർമാരും, കുട്ടികളും ആകെ പ്രയാസത്തിലായി.  സംസ്ഥാനത്ത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളുടെ ഉപദ്രവത്തെക്കുറിച്ച് കേട്ടിട്ടുള്ള നാട്ടുകാർ, അങ്കണവാടിക്കുള്ളിൽ പാമ്പ് വന്ന വാർത്ത കേട്ടതോടെ ആകെ പരിഭാന്തിയിലും ,ഭയത്തിലുമാണ്..  സമീപ പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഇത്തരം ഉരഗ ജീവികൾ അംഗൻവാടി കോമ്പൗണ്ടിൽ എത്തിയത് .

 

Share this story