ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കണം: മന്ത്രി വി എൻ വാസവൻ

google news
uytrdesdfg

പാലാ: ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ വിദ്യാർത്ഥി സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാലാ ചാവറ സി എം ഐ പബ്ളിക് സ്കൂളിൻ്റെ രജത ജൂബിലി സമാപനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്നുകളുടെ ദുരുപയോഗം തലമുറകളെ നശിപ്പിക്കും. ലഹരി വിരുദ്ധ സംസ്ക്കാരം സാധ്യമാക്കാൻ യുവതലമുറ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്, മാനേജർ ഫാ ജോസുകുട്ടി, വൈസ് പ്രിൻസിപ്പൽ ഫാ. ബാസ്റ്റിൻ, ഫാ. ജോസഫ്,  പി ടി എ പ്രസിഡന്റ്‌ അഡ്വ ജോബി കുറ്റിക്കാട്ട്, ഡോ ഷീന സ്കറിയ എന്നിവർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച ജിംനേഷ്യം ചലചിത്രതാരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 
 

Tags