തനിക്കെതിരെ കേസെടുക്കാൻ സാധ്യത; മുൻകൂർ ജാമ്യാപേക്ഷ നൽകി നടി മിനു മുനീർ

minu
minu

തലശ്ശേരി: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം അഭിനേതാക്കൾക്കെതിരെ പരാതി നൽകിയതിനാൽ തനിക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശിയായ നടി മിനു മറിയം (മീനു മുനീർ-51) തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 

ഇതുസംബന്ധിച്ച് കണ്ണൂർ റൂറൽ എസ്.പി., സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം ഹർജി നൽകിയെങ്കിലും കേസുള്ളതായി വിവരം ലഭ്യമായില്ലെന്നും അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും കോടതിയുടെ ഉപാധി അംഗീകരിക്കാൻ തയ്യാറാണെന്നും മിനു മുനീർ അപേക്ഷയിൽ പറഞ്ഞു.

ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചു. പോലീസിന്റെ റിപ്പോർട്ട് ആവശ്യമാണെന്ന പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്‌ കുമാറിന്റെ വാദം പരിഗണിച്ച് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.