'നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക് മെയില്‍ ചെയ്തു'; ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കി

balachandra menon
balachandra menon

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ പരാതി നല്‍കി. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നല്‍കി.

ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഡ്വക്കേറ്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഭീഷണി. ഫോണ്‍ കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും പരാതിയില്‍ പറയുന്നു.

വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ വിവരങ്ങളടക്കമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

Tags