നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്ന്‌ സൂചന
kavya madhavan

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ഹാജരാകാമെന്ന് കാണിച്ച് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കി. അതേസമയം കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കും.

അതേസമയം കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തിയിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന.

Share this story