നടിയെ ആക്രമിച്ച കേസ് : ക്രിമിനലിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്,സത്യാവസ്ഥ ഉണ്ടെങ്കിൽ അന്വേഷണ സംഘം വീണ്ടും അന്വേഷിക്കണം : വി ഡി സതീശൻ

VD Satheesan
VD Satheesan

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.

അതിൽ സത്യാവസ്ഥ ഉണ്ടെങ്കിൽ അന്വേഷണ സംഘം വീണ്ടും അന്വേഷിക്കണം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ വിചാരണ വേളയിൽ അവതരിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്നാണ് പൾസർ സുനി വെളിപ്പെടുത്തിയത്. 

Tags

News Hub