നടിയെ അക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയ്ക്ക് കൈമാറും
dileep
നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്  നാളെ കോടതിയ്ക്ക്  കൈമാറും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണം സംഘം സമര്‍പ്പിക്കും.അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ കോടതിയില്‍ കൃത്യമായി സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തി വരികയാണ്.

കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.

Share this story