ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും
ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നതായി പൊലിസീന് തെളിവ് ലഭിച്ചു. എന്നാല്‍ ഹോട്ടല്‍ രജിസ്റ്ററില്‍ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ പൊലീസിന് ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടില്ല.
2016ല്‍ നിള തീയേറ്ററില്‍ നടന്ന സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്‌ക്കറ്റ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനും ഒപ്പം കാറില്‍ ഹോട്ടലില്‍ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയത്. രക്ഷിതാക്കളുടെ മൊഴിയെടുത്ത പൊലീസ്, സുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.