നടൻ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു

Actor Mahesh joins BJP
Actor Mahesh joins BJP

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. 

ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ്‌ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ്. മിനിസ്ക്രീൻ പരമ്പരകളിലും സജീവമാണ്.
 

Tags