ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പിടിയില്‍ ​​​​​​​

google news
sddsf

ബത്തേരി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി, താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനെ കൊല്ലത്ത് നിന്നും പിടികൂടി. 

എറണാംകുളം സ്വദേശി നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജ് (56)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച ചാത്തന്നൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. 

2021, സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 3,04,200 രൂപ പല തവണകളിലായി പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് മുഖാന്തിരം വാങ്ങിയത്. വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് ഇദ്ദേഹം പരാതി നല്‍കുന്നത്. എസ്്.ഐ. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ്, സി.പി.ഒമാരായ വി.ആര്‍. അനിത്ത് കുമാര്‍, എം. മിഥിന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
 

Tags