തിരുവനന്തപുരത്ത് യുവാവിനെ തലയിൽ ബോംബുവെച്ച്​ കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

google news
jail

വി​ഴി​ഞ്ഞം : സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ മ​ത്സ്യ​ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​ന്‍റെ ത​ല ബോം​ബ് വെ​ച്ച് ത​ക​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 10 ല​ക്ഷം രൂ​പ പി​ഴ​യും.

വി​ഴി​ഞ്ഞം പ​ള്ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ എ​ഡ്വി​നെ​യാ​ണ്​ (39) തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം​കൂ​ടി ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. ഇ​തി​നു പു​റ​മേ, എ​ക്സ്​​േ​പ്ലാ​സി​വ് ആ​ക്ട് പ്ര​കാ​ര​വും ശി​ക്ഷ​യു​ണ്ട്.

2013 ഏ​പ്രി​ൽ 24ന് ​രാ​ത്രി ര​ണ്ടോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​റു​കൊ​ല. എ​ഡ്വി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ൽ​ബി​യെ സം​ഭ​വ​ത്തി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പ്​ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ആ​ൽ​ബി​യെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ഷൈ​ജു​വും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന്​ വ​ക​വ​രു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡി​ങ്​ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഷൈ​ജു​വി​ന്‍റെ ത​ല​ക്ക്​ സ​മീ​പം ബോം​ബ് വെ​ച്ച് പൊ​ട്ടി​ച്ച​ത്.

കൊ​ല​പാ​ത​ക​ശേ​ഷം മു​ങ്ങി​യ എ​ഡ്വി​നെ സ​മീ​പ​ത്തെ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ വി​ഴി​ഞ്ഞം സി.​ഐ ആ​യി​രു​ന്ന സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ബോം​ബ് നി​ർ​മി​ച്ച് ന​ൽ​കി​യ നേ​മം സ്വ​ദേ​ശി അ​പ്പാ​ച്ചി ബൈ​ജു​വെ​ന്ന വി​നോ​ദ് രാ​ജി​നെ​യും അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. വി​നോ​ദ് രാ​ജി​നെ കോ​ട​തി വെ​റു​തെ വി​ട്ടു.

നേ​ര​ത്തേ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ എ​ഡ്വി​നെ നാ​ലു​മാ​സം മു​മ്പ്​ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്ന​താ​യും അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൽ​ക്കെ​തി​രെ ഉ​ള്ള​താ​യും വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റി​യി​ച്ചു. ശി​ക്ഷാ​വി​ധി​ക്കു​ശേ​ഷം എ​ഡ്വി​നെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

 

Tags