സുപ്രിംകോടതി സമന്‍സ് സ്വീകരിക്കാതെ പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍

google news
popular finance

സുപ്രിംകോടതി സമന്‍സ് സ്വീകരിക്കാതെ പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സമന്‍സ് പ്രതികള്‍ കൈപ്പറ്റാതെ മടക്കിയത്.
ഇഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തോമസ് ഡാനിയലിനും ആനിയമ്മ കോശിക്കും നോട്ടീസ് അയച്ചിരുന്നു. ഒന്നും രണ്ടും പ്രതികള്‍ സമന്‍സ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചു. രജിസ്ട്രാര്‍ കോടതി വിഷയം ഇന്ന് പരിഗണിക്കും. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.

Tags