തിരുവനന്തപുരത്ത് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന്ചാടിപ്പോയി

google news
police8

തിരുവനന്തപുരം: കാരക്കോണത്ത്  പ്രതി  പൊലീസ് കസ്റ്റഡിയില്‍ നിന്ന്ചാടിപ്പോയി. പുല്ലന്തേരി സ്വദേശി ബിനോയി ആണ് ചാടിപ്പോയത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് സംഭവം.

കാരക്കോണത്ത് വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ച കേസില്‍ വെള്ളറട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ആക്രണത്തിനുശേഷം കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പ്രതിയെ ആശുപത്രിയില്‍ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ വച്ച് ചികിത്സ തുടരവെ, ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പ്രതി ഓടിരക്ഷപെടുകയായിരുന്നു
 

Tags