വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ പിടികിട്ടാപ്പുളളി 27 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

uytrds

 
ശ്രീകണ്ഠാപുരം: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ പ്രതിയായ പിടികിട്ടാപ്പുളളി 27 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കുടക് വീരാജ്‌പേട്ടയിലെ മനോഹരനെയാ(51)ണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് .1996-നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ചുഴലിയിലെ കല്ലും കടവത്ത് മുസ്തഫയുടെ വീട്ടിലാണ് പ്രതി അക്രമം നടത്തിയത്. പൊലിസ് കേസെടുത്തതോടെ മുങ്ങിയ ഇയാളെ 2001-ല്‍ തളിപറമ്പ് കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു.

മൈസൂര്, ഗോണിക്കുപ്പ എന്നിവടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ .വീരാജ്‌പേട്ടയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലിസ് മഫ്തിയിലെത്തിപ്രതിയെ അറസ്റ്റു ചെയ്തത്. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ച ത്തേക്ക് റിമാന്‍ഡ് ചെയ്തു. അസി.സബ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍, സിവില്‍ പൊലിസ് ഓഫീസര്‍ ദേവന്‍ ബാബു എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

Share this story