ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

google news
arrest1

കൊല്ലം:  കണ്ണനല്ലൂരിൽ ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ  പ്രതി പിടിയിൽ. കണ്ണനല്ലൂർ ചേരിക്കോണത്ത് ഏതാനുംദിവസംമുൻപ് വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയ ആളിനെയാണ് പോലീസ് പിടികൂടിയത്.

ഭാര്യയും മൂന്നു മക്കളുമുള്ള ഇയാൾ അവരെ ഉപേക്ഷിച്ചശേഷമാണ് രണ്ടു മക്കളുള്ള സ്ത്രീയോടൊപ്പം താമസമായത്. പലയിടങ്ങളിൽ വീട് വാടകയ്ക്കെടുത്തു താമസിക്കുന്നതാണ് ഇവരുടെ രീതി. പരിസരവാസികളോട് കൂടുതൽ അടുപ്പവും ഇവർ പുലർത്താറില്ല. അതുകൊണ്ടുതന്നെ പീഡനവിവരം പുറത്തറിയാറില്ലായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇവർ ചേരിക്കോണത്ത് താമസമായത്. നിരന്തരമായ പീഡനം കുട്ടി ചൈൽഡ് വെൽഫെയർ സമിതിയെ അറിയിച്ചതായാണ് വിവരം. വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം കണ്ണനല്ലൂർ പോലീസിനു വിവരം കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Tags