പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം നടത്തത്തി ; പ്രതിക്ക് 33 വർഷം തടവ്

google news
court

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 33 വ​ർ​ഷം ക​ഠി​ന ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു . പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 21 മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. നീ​ണ്ട​ക​ര വെ​ള​തു​രു​ത്ത് സു​ജി​ത് നി​വാ​സി​ൽ ശാ​ലു എ​ന്ന സു​ജി​ത്തി​ന് (22) ക​രു​നാ​ഗ​പ്പ​ള്ളി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ൾ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2020 സെ​പ്റ്റം​ബ​ർ മാ​സം അ​തി​ജീ​വി​ത​യു​ടെ ബെ​ഡ് റൂ​മി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

ച​വ​റ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ​യും പോ​ക്‌​സോ ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പ്ര​കാ​ര​മാ​ണ് 33 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. 

Tags