ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം തടവ്

google news
COURT

കൊ​യി​ലാ​ണ്ടി: ഏ​ഴു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും അ​റു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും. ബാ​ലു​ശ്ശേ​രി പൂ​ന​ത്ത്‌ എ​ളേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ് (49) കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എം. ​സു​ഹൈ​ബ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്.

2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി വീ​ട്ടി​ൽ ടി.​വി ക​ണ്ടി​രി​ക്കേ വീ​ട്ടി​ലേ​ക്കു വ​ന്ന പ്ര​തി കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന ഉ​ട​നെ കു​ട്ടി അ​ച്ഛ​മ്മ​യോ​ട് കാ​ര്യം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​കെ. സു​രേ​ഷ്‌​കു​മാ​റാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Tags