കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം : എട്ടു പേർക്ക് പരിക്ക്

google news
accident-alappuzha

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം.

ആംബുലൻസിൽ നാലു പേരാണ് യാത്ര ചെയ്തിരുന്നത്. ഇവർ ഉൾപ്പെടെ എട്ടു പേർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ആംബുലൻസിലെ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസും കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. 

Tags