തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം; 14 പേർക്ക് പരിക്ക്

google news
accident

തൃശൂർ : കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കൊടകര മേൽപാലത്തിന് സമീപം പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം. കെഎസ്ആർടിസി ബസ്സിന് പിറകിൽ മറ്റൊരു ലോറിയും ഇടിച്ചതാണ് കൂടുതൽ പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയത്.

വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി അന്തർ സംസ്ഥാന സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കറുകുറ്റി അപ്പോളോ ആശുപത്രിയിലും എട്ടു പേരെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് കണ്ടക്ടർക്കും ഗുരുതരമായി പരിക്കേറ്റു. ബസ്സിൻ്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്.

Tags