കൊച്ചിയില്‍ ബൊലേറോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

accident-alappuzha
ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ജീപ്പുമാണ് ഇടിച്ചത്.

കൊച്ചിയില്‍ ബൊലേറോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ജീപ്പുമാണ് ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ വലതുവശത്തേക്ക് വെട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീപ്പ് ഡ്രൈവര്‍ സ്‌കൂട്ടറില്‍ ഇടിക്കാതെ വെട്ടിച്ചതിനാലാണ് തലകീഴായി മറിഞ്ഞതെന്ന് ജീപ്പ് ഡ്രൈവര്‍ പറയുന്നു.

ജീപ്പില്‍ രണ്ടുപേരും സ്‌കൂട്ടറില്‍ ഒരു സ്ത്രീയും പുരുഷനും ആണ് സഞ്ചരിച്ചിരുന്നത്. നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this story