കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

google news
AC burst in Kollam and house caught on fire; A major disaster was avoided

കൊല്ലം : പോരുവഴിയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.   കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. 

വീടിലുണ്ടായിരുന്ന കട്ടിൽ, രണ്ടു ജനലുകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.
 

Tags