ജപ്തി നോട്ടിസില്‍ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിന് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്‌

google news
abhirami
സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്ക് തന്നെയാണെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.സർഫാസി ആക്ട് നടപ്പാക്കിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ജപ്തി നോട്ടിസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിന് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്‌. വീടിന് മുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിൽ വീഴ്ച പറ്റി. അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് നൽകിയതിലും വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു.

 വായ്പ എടുത്ത അജികുമാറിന് ആയിരിന്നു നോട്ടിസ് നൽകേണ്ടതെന്നും മറ്റ് നടപടികൾ എല്ലാം സർഫാസി ആക്ട് പ്രകാരമെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം സഹകരണ രജിസ്ട്രാർ പ്രാഥമിക റിപ്പോർട്ട്‌ കൈമാറി

സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്ക് തന്നെയാണെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.സർഫാസി ആക്ട് നടപ്പാക്കിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

Tags