ആലപ്പുഴയിൽ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ച സംഭവം ; സിപിഐഎം നേതാവിനെ പുറത്താക്കി
cpm9

ആലപ്പുഴ മാരാരിക്കുളത്ത് സിപിഐഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിസംസണെയാണ് പുറത്താക്കിയത്. സിപിഐ വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

മാരാരിക്കുളം വളവനാട് ലോക്കല്‍ കമ്മിറ്റിയുടേതാണ് നടപടി. ജോസ് സിംസണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ ഏരിയാ കമ്മിറ്റി തീരുമാനം ഉടനുണ്ടാകും. 

മാരാരിക്കുളം വളവനാട് ലോക്കല്‍ കമ്മിറ്റിയുടേതാണ് നടപടി. ജോസ് സിംസണെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ ഏരിയാ കമ്മിറ്റി തീരുമാനം ഉടനുണ്ടാകും. ആര്യാട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ ലോക്കല്‍കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനാണ് മര്‍ദനമേറ്റത്. ലീലാമ്മ ജേക്കബിന്റെ ഭര്‍ത്താവിനും അക്രമത്തില്‍ പരുക്കേറ്റിരുന്നു.രാത്രി വീട്ടില്‍ കയറി ലീലാമ്മയെയും ഭര്‍ത്താവിനേയും ജോസ് ആക്രമിക്കുകയായിരുന്നു.

Share this story