എ.എ.റഹീം എംപി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി തുടരാന്‍ ധാരണ
aa rahim

ന്യൂഡൽഹി : എ.എ.റഹീം എംപി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി തുടരാന്‍ ധാരണ. അബോയ് മുഖര്‍ജിക്ക് പകരം ഹിമാഗ്ന ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയാകും. ബംഗാളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ഇന്ന് വൈകിട്ടോടെ ഭാരവാഹികളെ പ്രഖ്യാപിക്കും.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥാനമൊഴഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റാകുന്നത്. അതുവരെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മാർച്ചിലാണ് റഹീം രാജ്യസഭാ എംപിയായി ചുമതലയേറ്റത്.

എം.വിജിന്‍ എംഎല്‍എയെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയില്‍നിന്നു മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍. ഷാജറിനെയാണ് കേരളത്തില്‍നിന്നു തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനുള്ള ഫ്രാക്ഷന്‍ യോഗത്തില്‍ എം.വിജിനെ മാറ്റുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Share this story