ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ കോടികൾ തട്ടി; പിന്നാലെ ഭർത്താവ് വിദേശത്തേക്ക് മുങ്ങി; ഭാര്യ പിടിയിൽ

A young woman has been arrested in the case of extorting crores in the name of investing in the online stock market
A young woman has been arrested in the case of extorting crores in the name of investing in the online stock market

കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽനിന്ന് കോടികൾ തട്ടി എടുത്ത കേസിൽ യുവതിയെ അറസ്റ്റുചെയ്തു. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് ബുധനാഴ്ച ബെംഗളൂരു എയർപോർട്ടിൽനിന്ന് പിടിയിലായത്. 

പരാതിയ്ക്ക് പിന്നാലെ ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയിരുന്നു. ഭർത്താവിന്റെ അടുത്തേക്ക്  പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെത്തുടർന്ന് സുമയ്യ വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

A young woman has been arrested in the case of extorting crores in the name of investing in the online stock market

വൻലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽനിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽബാബുവും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാനായി 2023 ഒക്ടോബർ മുതലാണ് പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. എന്നാൽ ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടിയില്ല.

ഇതേത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നൽകി. ബാക്കി പണം നൽകാതെ ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം കോടികൾ തട്ടിയെടുത്ത സമാനസ്വഭാവമുള്ള കൂടുതൽ പരാതികൾ ദമ്പതിമാരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്.