പെരിയാറിലെ പാണംകുഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

DROWN
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം

പെരുമ്പാവൂർ പെരിയാറിലെ പാണംകുഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാക്കനാട് നിന്ന് എത്തിയ ആറംഗ സംഘത്തിൽ ഉണ്ടായിരുന്ന അർജ്ജുൻ (22) ആണ് മരിച്ചത്.പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറംഗസംഘം  മൂന്നു ബൈക്കുകളിലായാണ് കുഴിക്കാനായി ഇവിടെ എത്തിയത്.

Tags