നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

men
കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്.

മലപ്പുറം: നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗബാധയെ തുടർന്ന്  ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം.

കേരളത്തില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ മാത്രം ഇത് രണ്ടാമത്തെ മരണമാണ് സംഭവിക്കുന്നത്. ബഷീര്‍ (52) ആണ് മരിച്ചത്.

Tags