വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

google news
death
 വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

 വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അപകടം ഉണ്ടായത്.

Tags