ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് യുവതി മരിച്ചു

google news
DEATH
പ്രകോപിതരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണർ അടക്കം

കോഴിക്കോട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ ലോറിയിടിച്ച് യുവതി മരിച്ചു. പൊയിൽക്കാവ് ചാത്തനാടത്ത് ഷൈജുവിന്‍റെ ഭാര്യ ഷിൽജ (40) ആണ് മരിച്ചത്.

ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിങ് സ്റ്റേഷന് സമപീം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽപെട്ട ഷിൽജ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഭർത്താവിന് പരിക്കുണ്ട്.

ആംബുലൻസ് എത്താൻ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.ആദ്യമെത്തിയ 108 ആംബുലൻസിൽ മൃതദേഹം കയറ്റാനായില്ല. പിന്നീട് പൊലീസ് ആംബുലൻസ് എത്തുന്നത് വരെ മൃതദേഹം റോഡിൽതന്നെ കിടന്നു.

പ്രകോപിതരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണർ അടക്കം സ്ഥലത്തെത്തി.വെസ്റ്റ് ഹിൽ ചുങ്കത്ത് ലാബ് ടെക്നീഷ്യയായിരുന്നു ഷിൽജ.

Tags