കോഴിക്കോട് കാരശ്ശേരിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
Sep 4, 2024, 21:17 IST
കോഴിക്കോട്: ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കാരശ്ശേരി മുരിങ്ങാം പുറായി പാലക്കാം പൊയിൽ ഭാഗത്ത് ഇറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. ജനവാസ മേഖലകളിലൂടെ ഓടി ഏറെനേരം പരിഭ്രാന്തി പരത്തിയതോടെയാണ് പന്നിയെ വെടിവെച്ചു കൊന്നത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ മലയിലേക്ക് മടങ്ങിയ പന്നി, 12.30-ഓടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. കാരശ്ശേരി പഞ്ചായത്ത് എം പാനൽ ഷൂട്ടർ ബാബു പ്ലാക്കാട്ടാണ് പന്നിയെ വെടിവെച്ചത്. ഷൂട്ടറുടെ സഹായികളായ കാരമൂല കൽപൂർ സ്വദേശി അനൂപിനും രാജനും പരിക്കേൽക്കുകയും ചെയ്തു.