ആറളത്ത് കശുവണ്ടി ശേഖരിക്കാൻ ആദിവാസി ദമ്പതികൾ കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടു

A tribal couple was killed in forest poaching to collect cashews in Aralam
A tribal couple was killed in forest poaching to collect cashews in Aralam

ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ പോയപ്പോഴാണ് ആക്രമണമുണ്ടായത്.ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത്

ഇരിട്ടി : കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമ ആറളത്ത് കശു വണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് ഞായാറാഴ്ച്ച പകലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.

ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ പോയപ്പോഴാണ് ആക്രമണമുണ്ടായത്.ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ വനം വകുപ്പ് അധികൃതർക്ക് സാധിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതുവരെ പതിനൊന്നു പേരാണ് ആറളം ഫാം മേഖലയായ ഇവിടെ കൊല്ലപ്പെട്ടത്.

Tags