തോട്ടിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

baby death

തൃശ്ശൂർ: തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ: ഹയ ഫാത്തിമ, മുഹമദ് അയാൻ.

Tags