ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകനായ 68കാരന് ഇരട്ടജീവപര്യന്തം

court
court

പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകനായ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. 68കാരനായ വിക്രമനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.


2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പത് വയസുകാരിയായ സഹോദരിയുടെ മുന്നില്‍വെച്ചാണ് ആറ് വയസുകാരിയെ വിക്രമന്‍ പീഡിപ്പിച്ചത്. ഒന്‍പത് വയസുകാരിയേയും ഇയാള്‍ പീഡിപ്പിച്ചു. ഈ കേസില്‍ നവംബര്‍ അഞ്ചിന് കോടതി വിധി പറയും.

അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതി വിക്രമനൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ചു തുടങ്ങിയത്. കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. കുട്ടികളുടെ മുന്നില്‍വെച്ച് ഇയാള്‍ അമ്മൂമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.


സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസിയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടികള്‍ താമസിക്കുന്നത്.

Tags