വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

A school bus driver and a cleaner were arrested on the complaint of schoolgirls that they misbehaved
A school bus driver and a cleaner were arrested on the complaint of schoolgirls that they misbehaved

കൊല്ലം: മോശമായി പെരുമാറിയെന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ എട്ട് പോക്‌സോ കേസുകളാണ് എടുത്തത്.

ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നൽകുകയായിരുന്നു. തുടർന്ന് പ്രിന്‍സിപ്പാള്‍ ഇത് പോലീസിന് കൈമാറുകയായിരുന്നു. 

എട്ട് വിദ്യാര്‍ഥിനികളാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Tags