സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായ പരിധി ഒഴിവാക്കാന്‍ ആലോചന
Thu, 16 Mar 2023

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായ പരിധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . പുതിയ നിയമന മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയനീക്കം.
സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിനുള്ള നിലവിലെ പ്രായ പരിധി 40 വയസ്സാണ്. ഒബിസി വിഭാഗത്തില്‍ 43വരേയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 45 വയസ് വരേയും അപേക്ഷിക്കാം.