എറണാകുളം കളമശ്ശേരിയിൽ സ്വകാര്യ ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി
Aug 31, 2024, 14:43 IST
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്വാകാര്യ ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനിൽ വെച്ചാണ് അതിക്രമം നടന്നത്.
കൊലപാതകി ബസ്സിൽ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.