തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ ഒരു വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു
Updated: Sep 25, 2024, 21:32 IST
വടകര: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ഒരു വയസ്സായിരുന്നു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.