"മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം" ഇ ശ്രീധരൻ

e sreedharan
e sreedharan
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണം. 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണൽ നിർമിക്കാമെന്ന നിർദ്ദേശവും ഇ ശ്രീധരൻ മുന്നോട്ടുവച്ചു. ഡാം നിർമ്മാണം ഭാരിച്ച ചെലവും വിഷമങ്ങളുമുള്ളതാണ്, ടണൽ നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഭീഷണിയുണ്ടാവില്ല, ഇ ശ്രീധരൻ പറഞ്ഞു.
 

Tags